2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

പെരളശ്ശേരി സുബ്രമണ്യ സ്വാമി ക്ഷേത്രം


പെരളശ്ശേരി  സുബ്രമണ്യ സ്വാമി  ക്ഷേത്രം 



റൂട്ട്:-കണ്ണൂര്‍ -കൂത്ത്പറമ്പു റൂട്ടിൽ  പെരളശ്ശേരിഅമ്പലം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ  വേലായുധനായ സുബ്രമണ്യൻ 
ഗണപതി ,ശ്രീരാമൻ  ,ഭദ്രകാളി സങ്കല്പ സ്ഥാനങ്ങൾ 
അയ്യപ്പന്നു വേറെതന്നെ ശ്രീകോവിൽ 
സമയം രാവിലെ അഞ്ചര മുതൽ  പന്ത്രണ്ടു വരെ
 വൈയ്കുന്നേരം  അഞ്ചര മുതൽ  എട്ടര വരെ

ഇപ്പോഴുള്ള സ്ഥലത്ത് ശ്രീ കോവിൽ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,ഉപദേവന്മാർ  ,ആനകൊട്ടിൽ, ദ്വജം, നടപ്പന്തൽ അഗ്രശാല, ഓഫിസ്,ഗോപുരം ക്ഷേത്രക്കുളം തുടങ്ങിയവയുണ്ട് പണ്ട് ചുമർ ചിത്രങ്ങൾ  ഉണ്ടായിരുന്നു നമസ്കാര മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ ദാരുശില്‍പങ്ങൾ  ,ശ്രീ കോവിലിന്റെ ശ്രീ മുഖത്ത് കിം പുരുഷൻ  ,തെക്കേ വലിയമ്പലത്തിൽ കിരാത വിജയത്തെ സൂചിപ്പിക്കുന്ന കൊത്ത് പണികൾ എന്നിവയുണ്ട് 
ആകെ എഴുപത്തിഏഴ്    വഴിപാടുകൾ  
പ്രധാനപ്പെട്ടുത് സർപ്പബലിയുംപരിവാരപൂജയും  നാഗങ്ങൾക്ക്‌ മുട്ടയും 






നാഗങ്ങൾക്ക്‌ മുട്ട
കാവേരി നദിയിലെ  ഉറവയുമായി കുളത്തിനു ബന്ധമുണ്ടെന്നുള്ള  വിശ്വാസത്തിൽ  കാവേരി സംക്രമം ആഘോഷിക്കുന്നു 

 ഐതിഹ്യം1                ത്രേതാ യുഗത്തിൽ  ശ്രീരാമൻ ഹനൂമാൻ  സുബ്രമണ്യവിഗ്രഹവുമായി എത്താൻ  താമസിച്ചപ്പോൾ  തന്റെ പെരുവള ഊരി പ്രതിഷ്ഠ നടത്തി
    ഐതിഹ്യം2  ബ്രഹ്മാവും സുബ്രമണ്യനും തമ്മിൽ  ഓം എന്നതിന്റെ അർത്ഥം എന്ത് എന്നതിനെ പറ്റി ഒരു തർ ക്കം ഉണ്ടാവുകയും കോപം വന്ന സുബ്ര മണ്യൻ  ബ്രഹ്മാവിനെ പിടിച്ചു കെട്ടാൻ  വീരബാഹുവിനെ ഏല്പിച്ചു. ബന്ധിതനായതിനാൽ  ബ്രഹ്മാവിന്നു സൃഷ്ടി കർമ്മം  തുടരാൻ  കഴിഞ്ഞില്ല ഈ അവസരത്തിൽ  പരമശിവൻ  ഇടപെടുകയുംബ്രഹ്മാവിനെ  മോചിതനാക്കുകയും ചെയ്തു .കുറ്റബോധം തോന്നിയ സുബ്രമണ്യൻ  സ്വയം ഒരു നാഗമായി മാറി .ഇതിൽ ദുഖിതയായ പാർവതി പരമശിവനെ അഭയം പ്രാപിച്ചു ശുക്ല പക്ഷത്തിൽ  ഷഷ്ടി വൃതമെടുക്കാൻ ശിവൻ ഉപദേശിച്ചു. പാർവതി ഷഷ്ടി നോറ്റതോടെ സുബ്ര  മണ്യന്നു പഴയ രൂപം തിരിച്ചു കിട്ടി.
 അത് കൊണ്ട് ഷഷ്ടിവൃതത്തിന്നു ഇവിടെ പ്രാധാന്യം ലഭിച്ചു  



അയ്യപ്പന്നു വേറെതന്നെ ശ്രീകോവിൽ 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ