2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

ശ്രീ തൃക്കപാലേശ്വരം ശിവക്ഷേത്രം


ശ്രീ തൃക്കപാലേശ്വരം ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂരിൽ നിന്ന് 1 3 കിമി തെക്ക് കിഴക്ക് കണ്ണൂര് കൂത്ത് പറമ്പ് റൂട്ടിൽ 







പ്രതിഷ്ഠ ശിവൻ വളരെ പഴക്കമുള്ളത്  
ദ്വിതല ക്ഷേത്രം 
ദർശനസമയം 6 - 9 am ,6. 3 0 - 8 pm 

പ്രധാന  ആഘോഷം ശിവരാത്രി 

ഭരണം സെക്രട്ടറി ശ്രീ തൃക്കപാലേശ്വരം ശിവക്ഷേത്രകമ്മിറ്റി കാടാച്ചിറ 
ഐതിഹ്യം 
 പരശുരാമൻ പ്രതിഷ്ടിച്ചതെന്നുപറയപ്പെടുന്ന 1 0 8 ശിവ ക്ഷേത്രങ്ങളിൽ ഒന്ന് എന്നു  വിശ്വാസം .പണ്ട് ചിറക്കൽ രാജാവ് കൊട്ടിയൂർ ക്ഷേത്രം കോട്ടയം രാജാവിന് പതിച്ചു കൊടുത്തു വിവരമറിഞ്ഞ ചിറക്കൽ രാജാവിന്റെ മൂത്ത കെട്ടിലമ്മ വളരെയധികം ദുഖിതയായി ഉപവാസവും തുടങ്ങി ഒരു ദിവസം സ്വപ്നത്തിൽ കൊട്ടിയൂർ പെരുമാൾകെട്ടിലമ്മക്ക് ദർശനം നല്കിതൃക്കപാലേശ്വരം ക്ഷേത്രത്തിന്റെ വടക്കെ മതിലിൽ തന്റെ സാന്നിധ്യം ഉണ്ടെന്നു അറിയിച്ചു .

puthiyabhagavathikshethram kiizhara



puthiyabhagavathikshethram kiizhara 
puthiyabhagavathi

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശ്രീ തളി ശിവക്ഷേത്രം

ശ്രീ തളി ശിവക്ഷേത്രം 
കണ്ണൂർ  - കൂത്ത് പറമ്പ് റൂട്ടിൽ പള്ളിയത്ത് സ്റ്റോപ്പ്‌ (19 കിമി )
പ്രതിഷ്ഠ പരമേശ്വരൻ 
ദർശനസമയം  6 - 9 am  ; 5. 30 - 7 pm 
സ്വകാര്യ ക്ഷേത്രം 
to be completed later

2017, ജൂൺ 21, ബുധനാഴ്‌ച

ഐവർകുളം ശ്രീ മഹാവിഷ്‌ണു ക്ഷേത്രം
റൂട്ട് :-കണ്ണൂർ -ഏച്ചൂർ  മമ്പറം  റൂട്ടിൽ ഐവർകുളം സ്കൂൾ സ്റ്റോപ്പ്
ഒരു ഐതിഹ്യം
ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെയും  വസിച്ചിരുന്നു .ഇവിടത്തെ വൈഷ്‌ണവ ചൈതന്യത്തെ അറിഞ്ഞ ഗർഗ്ഗ മഹർഷി യുധിഷ്ഠരനോട്‌ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു ആരാധിക്കാൻ നിർദ്ദേശിച്ചതിനനുസരിച്ചു പണിത ക്ഷേത്രം
നരസിംഹ ഭാവത്തിലുള്ള പ്രതിക്ഷ്ഠ ആയതിനാൽ വിഗ്രഹത്തിൽ നിന്നും പ്രവഹിക്കുന്ന ശക്തിധാരയെ അല്പം ശമിപ്പിക്കാനായി ശ്രീകോവിലിന്റെ മുൻവശത്ത് അവർ 5 പേര് നിർമ്മിച്ച കുളമാണ് ഐവർകുളം ഈ കുളം സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട്  സ്ഥലത്തിന് ഐവർകുളം എന്ന് പേരും കിട്ടി 
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർക്കപ്പെട്ടു എന്നും പറയപ്പെടുന്നു 
പുനരുദ്ദാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 40  വർഷങ്ങളായി 
2017 ജൂൺ 30 മുതൽ ജൂലൈ 8 വരെ പുനഃപ്രതിഷ്ഠ കർമ്മങ്ങൾ 

2014, ജൂൺ 20, വെള്ളിയാഴ്‌ച

ശ്രീ മാവിലാക്കാവ് ദൈവത്താർ ക്ഷേത്രം


ശ്രീ മാവിലാക്കാവ് ദൈവത്താർ ക്ഷേത്രം 
റൂട്ട്:- കണ്ണൂര് കൂത്ത് പറമ്പ്റൂട്ടിൽ മൂന്നാം പാലം സ്റ്റോപ്പിൽ കീഴറ  

പ്രതിഷ്ഠ ദൈവത്താർ പഴക്കമുള്ളത് 
ഉപദേവൻ വേട്ടക്കൊരുമകൻ ഭഗവതി സങ്കല്പ സ്ഥാനം 

ദർശനസമയം രാവിലെ ആറ് മുതൽ പന്ത്രണ്ട് വരെ
വൈകുന്നേരം  ആറ് മുതൽ എട്ട് വരെ  
മുഖ്യ വഴിപാടുകൾ പുഷ്പാഞ്ഞലിയും ശർക്കരപ്പായസവും 

മേടം 1- 6 വിഷു ഉത്സവം 
അടിയും തിക്കും പ്രധാനം 
മണ്ഡലകാലം 
ഭരണം പ്രസിഡണ്ട്‌ ക്ഷേത്ര സംരക്ഷണ സമിതി മാവിലാക്കാവ് മാവിലായി 
ഐതിഹ്യം 
കണ്ണുരിലെ ദൈവത്താർക്കായുള്ള 4 പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന് .കാപ്പാട് കാവിലെയും ,അണ്ടല്ലൂർകാവിലെയും ,മാവിലാ കാവിലെയും പടുവിലാ കാവിലെയുംദൈവത്താർമാർ വടക്ക് നിന്ന് തെക്കോട്ട്‌ കാഴ്ച കാണാനിറങ്ങി .മാവിലാക്ക് അടുത്തപ്പോൾ ഇളയവനായ കാപ്പാട് ദൈവത്താർ ജേഷ്ടന്മാരുടെ അനുവാദമിലാതെ ഒരു താണ ജാതിക്കാരന്റെ വീട്ടിൽ നിന്ന് വെള്ളം കുടിച്ചു .ഇതിൽ കുപിതരായ  ജേഷ്ടന്മാരുമായി വഴക്കടിച്ചു കാപ്പാട് ദൈവത്താർ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു .ഇതിനു ശേഷം 4 പേരും തമ്മിൽ പിരിഞ്ഞു ഒരാൾ കാപ്പാട്ടേ ക്കും,മറ്റൊരാൾ പടുവിലായിലേക്കും മൂന്നാമതൊരാൾ ധർമ്മടത്തേക്കും പോയി മാവിലായി ദൈവത്താർ ആദ്യം പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രത്തിൽ സ്ഥാനം പിടിച്ചെങ്കിലും സുബ്രമണ്യന്റെ മുൻ‌കൂർ സമ്മതം എടുക്കാത്തത് കൊണ്ട്പ്രതിഷ്ഠ  കുന്നോത്തെക്ക് മാറ്റേണ്ടി വന്നു
അവിടത്തെ 8 കുടുംബക്കാർ ചേർന്നാണ് ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് .
ദൈവത്താർ 

അടി 

ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്ര ഭരണം അസാധ്യമായ ഊരാളർ 1985 ൽ HR &CEdepartment  നു ഭരണം കൈമാറി ക്ഷേത്ര സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നുണ്ട് .
ഇപ്പോഴത്തെ തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാള ബ്രാമണൻ 

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രം 
കണ്ണൂർ പൊതുവാച്ചേരി റൂട്ടിൽ പൊതുവാച്ചേരിയിൽ നിന്ന് 2 കിമി തെക്ക് (കണ്ണൂരിൽ നിന്ന് 13 കിമി തെക്ക് )
ഭഗവതി( ദുർഗ്ഗ ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ )

എല്ലാ ദിവസവും രാവിലെ നട തുറക്കും 
ശിവരാത്രി ആഘോഷം 
ഭരണം പ്രസിഡണ്ട്‌ ശ്രീ മണിക്കീൽ ഭഗവതീ ക്ഷേത്രകമ്മിറ്റി മാവിലായി 
നവരാത്രി ആഘോഷം 

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ആലക്കാട്ട് മുത്തപ്പന്‍ മടപ്പുര


ആലക്കാട്ട്  മുത്തപ്പൻ  മടപ്പുര
റൂട്ട്:- ഏച്ചുര്‍ -വെള്ളച്ചാൽ മൂന്നുപെരിയ റൂട്ടിൽ  ഐവർകുളം സ്റ്റോപ്പിൽ  നിന്നും പത്ത് മിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പൻ 


സംക്രമത്തിന്നു സംക്രമപൂജ  
ധാരാളം മരങ്ങൾ  തിങ്ങി വളരുന്ന ഒരു പ്രദേശം വളരെ ശാന്തമായ അന്തരീക്ഷം ക്ഷേത്രത്തിനു ധാരാളം അവകാശികൾഉള്ള ഒരു ക്ഷേത്രം .   നാരായണിയമ്മ ദിവസവും സന്ധ്യക്ക്‌ വിളക്ക് കൊളുത്തുന്നു 
ഡിസംബർ 29 ,30  ഉത്സവം