2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശ്രീ തളി ശിവക്ഷേത്രം

ശ്രീ തളി ശിവക്ഷേത്രം 
കണ്ണൂർ  - കൂത്ത് പറമ്പ് റൂട്ടിൽ പള്ളിയത്ത് സ്റ്റോപ്പ്‌ (19 കിമി )
പ്രതിഷ്ഠ പരമേശ്വരൻ 
ദർശനസമയം  6 - 9 am  ; 5. 30 - 7 pm 
സ്വകാര്യ ക്ഷേത്രം 
to be completed later

2017 ജൂൺ 21, ബുധനാഴ്‌ച

ഐവർകുളം ശ്രീ മഹാവിഷ്‌ണു ക്ഷേത്രം
റൂട്ട് :-കണ്ണൂർ -ഏച്ചൂർ  മമ്പറം  റൂട്ടിൽ ഐവർകുളം സ്കൂൾ സ്റ്റോപ്പ്
ഒരു ഐതിഹ്യം
ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെയും  വസിച്ചിരുന്നു .ഇവിടത്തെ വൈഷ്‌ണവ ചൈതന്യത്തെ അറിഞ്ഞ ഗർഗ്ഗ മഹർഷി യുധിഷ്ഠരനോട്‌ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു ആരാധിക്കാൻ നിർദ്ദേശിച്ചതിനനുസരിച്ചു പണിത ക്ഷേത്രം
നരസിംഹ ഭാവത്തിലുള്ള പ്രതിക്ഷ്ഠ ആയതിനാൽ വിഗ്രഹത്തിൽ നിന്നും പ്രവഹിക്കുന്ന ശക്തിധാരയെ അല്പം ശമിപ്പിക്കാനായി ശ്രീകോവിലിന്റെ മുൻവശത്ത് അവർ 5 പേര് നിർമ്മിച്ച കുളമാണ് ഐവർകുളം ഈ കുളം സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട്  സ്ഥലത്തിന് ഐവർകുളം എന്ന് പേരും കിട്ടി 
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർക്കപ്പെട്ടു എന്നും പറയപ്പെടുന്നു 
പുനരുദ്ദാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 40  വർഷങ്ങളായി 
2017 ജൂൺ 30 മുതൽ ജൂലൈ 8 വരെ പുനഃപ്രതിഷ്ഠ കർമ്മങ്ങൾ